Sections

ബഹുരാഷ്ട്ര കമ്പനിയുടെ ഉന്നതപദവി വിട്ടെറിഞ്ഞ് തന്റെ സ്വപ്‌നം സാക്ഷാത്ക്കാൻ ഇറങ്ങിത്തിരിച്ച മോലീസ് ആന്റ് കോ സിഇഒ മനീഷ ഗിരോത്ര

Saturday, Aug 19, 2023
Reported By Admin
Manisha

പല ഇന്ത്യക്കാർക്കും, ഇന്ത്യൻ നിക്ഷേപ ബാങ്കിംഗിലെ മുഖമാണ് മനീഷ ഗിരോത്ര. മനീഷ ഗിരോത്ര മോലിസ് ആൻഡ് കമ്പനിയുടെ ഇന്ത്യയിലെ സിഇഒ ആണ്. അതിനുമുമ്പ് ഗ്ലോബൽ ഫിനാൻഷ്യൽ സർവീസസ് സ്ഥാപനമായ യു ബി സി യിൽ 20 വർഷം സേവനമനുഷ്ഠിക്കുകയും ഒടുവിൽ അതിന്റെ സി ഇ ഒ ആയി തീരുകയും ചെയ്തു.

ഷിംല കുന്നുകളിൽ നിന്ന് വന്ന് ഡൽഹി സ്കൂൾ ഓഫ് എക്കണോമിക്സിൽ നിന്ന് ഗോൾഡ് മെഡലോടെ മാസ്റ്റേഴ്സ് ബിരുദം നേടിയ മനീഷ ഒരു മിഡിൽ ക്ലാസ് കുടുംബത്തിൽ നിന്നാണ് വരുന്നത്. എന്തിനും പ്രോത്സാഹനവുമായി മനീഷയുടെ അച്ഛൻ ഒപ്പം ഉണ്ടായിരുന്നു. മനീഷയുടെ പിതാവ് പിതാവ് UCO ബാങ്കിന്റെ തലവനായതിനാൽ ബാങ്കിംഗ് അവളുടെ സിരകളിൽ ഉണ്ടായിരുന്നു.

ആദ്യകാലം

ഡൽഹി സ്കൂൾ ഓഫ് എക്കണോമിക്സ് നിന്ന് പഠിച്ചിറങ്ങിയപ്പോൾ സാമ്പത്തിക ശാസ്ത്രത്തിലെ സുവർണ മെഡൽ ജേത്രി എന്ന നിലയിൽ സാമ്പത്തിക മേഖലയിൽ വലിയ വിപ്ളവങ്ങൾ സൃഷ്ടിക്കണം എന്ന സ്വപ്നവുമായി കാമ്പസിന്റെ പടിയിറങ്ങിയ മനീഷയ്ക്ക് ആദ്യം ലഭിച്ച ജോലി Grindlays Bank ൽ ആയിരുന്നു. തെരഞ്ഞെടുത്ത 50 പേരിൽ ഒരാളായി ട്രെയിനിയായിട്ടായിരുന്നു മനീഷയു ആദ്യ നിയമനം . എന്നാൽ ആദ്യ ജോലി സ്റ്റോക്ക് സ്റ്റേറ്റ്മെന്റ് ഉണ്ടാക്കലും ഓഫീസിൽ സ്റ്റാഫിന് പിസ ഡെലിവറി ചെയ്യുകയും ആയിരുന്നു. 30 ഫാൻ, ഇരുനൂറ് മേശ, രണ്ടായിരം പെൻസിൽ, 300 കസേര ഇങ്ങനെ സ്റ്റോക്ക് തയ്യാറേക്കണ്ടിവന്നപ്പോൾ തന്റെ സ്വപ്നങ്ങൾ എല്ലാം നിറം മങ്ങുന്നതായി അവൾക്ക് തോന്നി. ഉയർന്ന സ്വപ്നങ്ങൾ കണ്ട ഒരു പെൺകുട്ടിയെ സംബന്ധിച്ച് ഏറെ വേദനാജനകമായിരുന്നു ആ അവസ്ഥ. അതും ബിസിനസിന്റെ ട്രെയിനിങിന്റെ ഭാഗമായി മനീഷ അംഗീകരിച്ചു. പഠിച്ച ബിരുദത്തിനനുസരിച്ച് ജോലി കിട്ടിയില്ലാ എന്നും ആഗ്രഹിച്ച ജോലിയല്ല ലഭിച്ചത് എന്നുമൊക്കെ പരിതപിക്കുന്നവർക്ക് മാതൃകയാക്കാവുന്നതാണ് മനീഷയുടെ ഈ മനോഭാവം. പിന്നീട് ഇൻവെസ്റ്റ്മെന്റ് ഡിവിഷനിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും അവിടെ കുറച്ചുകാലം ജോലി ചെയ്യുകയും ചെയ്തു. അതിനിടെ 24-ാം വയസ്സിൽ വിവാഹം. പിന്നെ കുടുംബജീവിതത്തിരക്കുകൾ. അതിനിടയിലും പരിശ്രമശാലിയായ അവർ പുതിയ അവസരങ്ങൾ തേടിക്കൊണ്ടേയിരുന്നു.തുടർന്ന് 20 വർഷം UBS യിൽ ഒടുവിൽ അതിന്റെ സി ഇ ഒ ആയി തീർന്നു.

പ്രസവാനന്തരം തന്റെ പിഞ്ചു കുഞ്ഞിനെയും കൊണ്ടാണ് മനീഷ ജോലിസ്ഥലത്തേക്ക് എത്തിയിരുന്നത്. ജോലിക്കിടയിൽ കിട്ടുന്ന ഇടവേളകളിൽ തന്റെ കുഞ്ഞിനെ ശുശ്രൂഷിക്കാനും അവൾ മറന്നില്ല. മാതൃത്വ മഹനീയതയും, ബാങ്കിംഗ് മേഖലയിലെ കടുത്ത വെല്ലുവിളികളെയും നേരിട്ട് മുന്നോട്ടുപോയ മനീഷ എല്ലാവരെയും അതിശയിപ്പിച്ചു. പണമിടപാടുകളിലും ബാങ്കിംഗ് മേഖലകളിലും സ്ത്രീകൾ പ്രാപ്തരാണെന്ന് മനീഷ് തെളിയിച്ചു.

ഒന്നുമില്ലാത്തതിൽ നിന്ന് വീണ്ടും

വിജയത്തിന്റെ കൊടുമുടിയിൽ നിൽക്കുമ്പോഴാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ടുള്ള മനീഷയുടെ ആ തീരുമാനം. തന്റെ മുൻ ബോസിനെ സഹായിക്കാൻ, മോലിസ് & കോ തുടങ്ങാനായി മനീഷ USB വിട്ടു. പതിനായിരത്തോളം ആളുകളെ മാനേജ് ചെയ്തിരുന്ന ഒരാൾ ഒരു സുപ്രഭാതത്തിൽ എല്ലാം ആദ്യം മുതൽ തുടങ്ങേണ്ട അവസ്ഥയിലായി. ദൃഢനിശ്ചയത്താലും കഠിന പ്രയത്നത്താലും ഇന്ന് മോളിസ് ആൻഡ് കോ സ്വന്തം കാലിൽ നിലയുറപ്പിച്ചിരിക്കുന്നു.

നേട്ടങ്ങൾ

  • ഫോർച്യൂൺ ഇന്ത്യയുടെ അൻപത് വ്യവസായ മേഖലയിലെ ശക്തരായ സ്ത്രീകളിൽ ഒരാളാണ് മനീഷ.
  • യംഗ് ഗ്ലോബൽ ലീഡർ, ഏറ്റവും പവർഫുൾ ആയ വിമൻ തുടങ്ങിയ ലിസ്റ്റുകളിൽ വാൾ സ്ട്രീറ്റ് ജേണൽ, ബിസിനസ് ടുഡേ, ഫോർബ്സ് തുടങ്ങിയ പലരും അംഗീകാരം നൽകിയ ആദരിച്ചിട്ടുണ്ട്.

പഠിക്കാനുള്ളത്

  • നമുക്കു ചുറ്റും അവസരങ്ങൾ ഏറെയുണ്ട്. അവയെ നാം എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നതിലാണ് കാര്യം.
  • മുൻപ് ചെയ്തിട്ടുള്ളതിൽ കൂടുതൽ ചെയ്യുക ഏറ്റവും മോശമായതിന് വേണ്ടിയും തയ്യാറായിരിക്കുക. ഏറ്റവും മികച്ചതിന് വേണ്ടി പ്രവർത്തിക്കുക.
  • മറ്റൊന്നിനെക്കുറിച്ച് അറിയില്ലെങ്കിലും നിങ്ങളുടെ ബിസിനസ് നന്നായി അറിയുക.
  • ആത്മവിശ്വാസവും ഉൾക്കരുത്തും കഠിനാദ്ധ്വാനവും ഒന്നു ചേരുമ്പോൾ ആർക്കും എവിടെയും വിജയിക്കാനാകും.

മികച്ച സംരംഭക, മികച്ച സാരഥി, സാമൂഹികപ്രവർത്തക എന്നിങ്ങനെ വിവിധ നിലകളിൽ പ്രശസ്തയായ മനീഷ സ്ത്രീകൾക്കെന്നും മാതൃകയാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.